Latest NewsCricketNewsIndiaInternationalSports

ട്വിസ്റ്റുകൾക്കൊടുവിൽ ഗംഭീര ക്ളൈമാക്സ്; ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ, ഗാബയിൽ ചരിത്ര വിജയം- പരമ്പര

32 വര്‍ഷത്തെ ചരിത്രം തിരുത്തി ഇന്ത്യ

ആവേശങ്ങൾക്കും ആകാംഷയ്ക്കുമൊടുവിൽ ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ ടീം ഇന്ത്യയ്ക്ക് വിജയം. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ ടീം. ഇതോടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയിരിക്കുകയാണ് ഇന്ത്യ. ആവേശം അവസാനനിമിഷം വരെ നിലനിന്ന കളിയിൽ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തരിപ്പണമാക്കിയത്.

Also Read: ബേപ്പൂരിൽ പടവെട്ടാനൊരുങ്ങി മുഹമ്മദ് റിയാസ്; ചുക്കാൻ പിടിച്ച് സിപിഎം

328 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റിൽ തോറ്റ ഇന്ത്യ, രണ്ടാം ടെസ്റ്റും നാലാം ടെസ്റ്റും സ്വന്തമാക്കിയാണ് പരമ്പര നേടിയത്. അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായി വീണപ്പോൾ ഇന്ത്യ മുട്ടുകുത്തുമോയെന്ന് വരെ തോന്നിപ്പിച്ചു. എന്നാൽ ട്വിസ്റ്റുകൾക്കൊടുവിൽ ഋഷഭ് പന്തിന്റെ ഇന്നിങ്സ് (138 പന്തിൽ പുറത്താകാതെ 89) ഇന്ത്യയെ ക്ളൈമാക്സിൽ എത്തിച്ചു. പന്ത് തന്നെയാണ് കളിയിലെ മിന്നും താരവും.

Also Read: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരുമെന്ന് ലോക്നാഥ് ബെഹ്റ

ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത് എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് നിര്‍ണായക മത്സരം ഇന്ത്യ ജയിച്ചു കയറിയത്. ശുഭ്മാന്‍ ഗില്‍ 46 പന്തില്‍ 91 റണ്‍സും ചേതേശ്വര്‍ പൂജാര 211 പന്തില്‍ 56 റണ്‍സും എടുത്തു. പന്തും കൂട്ടാളി വഷിങ്ടൺ സുന്ദറും നടത്തിയ ചെറുത്തുനിൽപ്പ് അപാരമായിരുന്നു. സമനിലയിൽ ഒതുങ്ങുമായിരുന്ന കളിയെ ഇരുവരും ചേർന്ന് ഗംഭീര ക്ളൈമാക്സിലേക്ക് എത്തിച്ചു.

രോഹിത് ശര്‍മ 21 പന്തില്‍ ഏഴ്, അജിന്‍ക്യ രഹാനെ 22 പന്തില്‍ 24, മായങ്ക് അഗര്‍വാള്‍ 15 ബോളില്‍ 9 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഓസീസിനായി പാറ്റ് കമ്മിന്‍സ് നാലും നഥാന്‍ ലിയോണ്‍ രണ്ടും ഹെയ്സല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി. പരമ്പരയുടെ താരമായി ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസ് തിരഞ്ഞെടുക്കപ്പെട്ടു. 1988 ന് ശേഷം ആദ്യമായാണ് ഓസീസ് ഗബ്ബയില്‍ തോല്‍ക്കുന്നത്. അതായത് 32 വര്‍ഷത്തെ ചരിത്രമാണ് ഇന്ത്യയ്ക്കായ് വഴിമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button