Latest NewsKeralaNews

വർഷങ്ങളായി ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന വിജയം, യുവ ഇന്ത്യൻ ടീമിന് അഭിവാദ്യങ്ങൾ നേർന്ന് കെ സുരേന്ദ്രൻ

ഇന്ത്യൻ ടീമിന് അഭിവാദ്യങ്ങൾ നേർന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വർഷങ്ങളായി കോടിക്കണക്കിന് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന വിജയമാണ് ഇന്ന് ടീം ഇന്ത്യ നേടിയത്. ഓസ്ട്രേലിയൻ മണ്ണിൽ ഒരു പരമ്പര വിജയമെന്നത് ഓരോ ഇന്ത്യക്കാരന്റേയും സ്വപ്നമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇന്ത്യൻ ടീമിന് അഭിനന്ദിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം………………………….

ഐതിഹാസിക വിജയം

വർഷങ്ങളായി കോടിക്കണക്കിന് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന വിജയമാണ് ഇന്ന് ടീം ഇന്ത്യ നേടിയത്. ഓസ്ട്രേലിയൻ മണ്ണിൽ ഒരു പരമ്പര വിജയമെന്നത് ഓരോ ഇന്ത്യക്കാരന്റേയും സ്വപ്നമായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 36 റൺസിന് ഓൾഔട്ടായി നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ശേഷം രഹാനെയയുടെ നേതൃത്വത്തിൽ ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റാണ് ഇന്ത്യ 2-1 ന് പരമ്പര നേടുന്നത്. രണ്ടാം ഇന്നിംഗ്സിൽ അഞ്ചാം ദിനം ഓസ്ട്രേലിയൻ വിക്കറ്റിൽ 328 റൺസ് ചേസ് ചെയ്ത് നേടിയ വിജയം ഇന്ത്യൻ ക്രിക്കറ്റിന് നൽകുന്ന ഊർജം വലുതായിരിക്കും. 32 വർഷങ്ങൾക്ക് ശേഷമാണ് ഗാബയിൽ കങ്കാരുക്കൾ തോൽക്കുന്നത് എന്നതും ഈ വിജയത്തിന്റെ മധുരം ഇരട്ടിയാക്കുന്നു.

https://www.facebook.com/KSurendranOfficial/posts/3696568567094419

shortlink

Related Articles

Post Your Comments

Related Articles


Back to top button