KeralaNattuvarthaLatest NewsNews

കുളത്തൂപ്പുഴയിൽ പച്ചക്കറി കയറ്റിയെത്തിയ ലോറി തല കീഴായി മറിഞ്ഞു

ഭാരതീപുരം ജങ്‌ഷനുസമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം

കുളത്തൂപ്പുഴ : കുളത്തൂപ്പുഴയിൽ തമിഴ്നാട്ടിൽനിന്ന്‌ പച്ചക്കറി കയറ്റിയെത്തിയ ലോറി മറിഞ്ഞ് അപകടം. ഭാരതീപുരം ജങ്‌ഷനുസമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

വാഹനം തിരിക്കാൻ ശ്രമിക്കുമ്പോൾ സുരക്ഷാവേലി തകർത്ത് ഓടയിലേക്ക്‌ മറിയുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പിന്നീട് വാഹനം നീക്കംചെയ്തു.

വൈകീട്ട്‌ ഇം.എസ്.എം.കോളനി അയ്യൻപിള്ളവളവിനുസമീപം യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് പാതയോരത്തെ വൈദ്യുതത്തൂൺ തകർത്തു . കാർ തിട്ടയിൽ തട്ടിനിന്നതിനാൽ അനിഷ്ടസംഭവങ്ങളുണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button