KeralaNattuvarthaLatest NewsNews

വ്യാപാരിയുടെ പണം തട്ടാൻ ശ്രമിച്ച കേസ് ; രണ്ടു പേർ അറസ്റ്റിൽ

മുസ്‌തഫയും സുഹൃത്തും മുളകുപൊടിയെറിഞ്ഞ് പണം കവരാൻ ശ്രമം നടത്തുകയായിരുന്നു

മണ്ണാർക്കാട്: വ്യാപാരിയുടെ പണം തട്ടാൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ. വ്യാപാരിയുടെ മുൻ ജീവനക്കാരൻ തെങ്കര ചിറപ്പാടം ആലാലിക്കൽ വീട്ടിൽ മുസ്തഫ (19), മുസ്തഫയുടെ പ്രായപൂർത്തിയാവാത്ത സുഹൃത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

2020 സെപ്റ്റംബർ 17നു പുലർച്ചെ 5ന് അമ്പാഴക്കോടാണ് കേസിനാസ്പദമായ സംഭവം. അബ്ദുറഹ്മാൻ 80,000 രൂപയുമായി പോകുന്നതിനിടെ മുസ്‌തഫയും സുഹൃത്തും മുളകുപൊടിയെറിഞ്ഞ് പണം കവരാൻ ശ്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സമാനമായ കേസിൽ അന്വേഷണം നടത്തുന്നതിനിടെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഇവരെ പിടികൂടിയത്.

Related Articles

Post Your Comments


Back to top button