KeralaNattuvarthaLatest NewsNews

ശബരിമലയിൽ ഇത്തവണ വിതരണം ചെയ്തത് 5.37 കോടിയുടെ അരവണ

ഒരു ടിൻ അരവണയ്ക്ക് 80 രൂപയാണ് വില

ശബരിമല: ഇതുവരെ സന്നിധാനത്ത് വിതരണം ചെയ്തത് 5.37 കോടി രൂപയുടെ അരവണ. 2,26,175 ടിൻ അരവണ വിറ്റഴിച്ചു. ഈ വകയിൽ 1.80 കോടി രൂപ ലഭിച്ചു. ഒരു ടിൻ അരവണയ്ക്ക് 80 രൂപയാണ് വില.

ഇതിന് പുറമേ 10 ടിന്നുകൾ ഉൾപ്പെടുന്ന പെട്ടി അരവണയും പ്രത്യേകം പാക്കറ്റിലാക്കി വിൽപന നടത്തി. 810 രൂപയാണ് പെട്ടി അരവണയുടെ വില. 44057 പെട്ടി അരവണയാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. ഈ വകയിൽ 3.56 കോടി രൂപ ദേവസ്വത്തിന് ലഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button