Latest NewsKeralaNews

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ഭക്തരുടെ എണ്ണം ഉയർത്തി

ഗുരുവായൂര്‍ : നിലവില്‍ 3,000 പേര്‍ക്കാണ് ഒരു ദിവസം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് അനുമതി നൽകിയിരിക്കുന്നത്. എന്നാല്‍ അതേസമയം ഇന്നലെ ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗത്തിൽ 4,000 പേര്‍ക്ക് ദര്‍ശനം അനുവദിക്കാന്‍ തീരുമാനിക്കുകയുണ്ടായി. ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന വിവാഹങ്ങളില്‍ പങ്കെടുക്കുന്നതിന് ഓരോ വിവാഹത്തിനും ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 22 പേരെ വീതം അനുവദിക്കാനും തീരുമാനിക്കുകയുണ്ടായി.

ഉദയാസ്തമയപൂജയുടെ അരി അളവ് ചടങ്ങില്‍ വഴിപാട് നടത്തുന്ന ഓരോ പൂജക്കാര്‍ക്കും രണ്ട് പേരെ വീതം പങ്കെടുപ്പിക്കും. ഓരോ പൂജക്കാര്‍ക്കും ചുറ്റുവിളക്കുകാര്‍ക്കും 10 പേരെ വീതം നാലമ്ബലത്തിനകത്തേക്ക് പ്രവേശനം അനുവദിക്കും. എന്‍ഡോവ്‌മെന്റ് അടക്കമുള്ള ഉദയാസ്തമയപൂജ ബുക്കിംഗ് ചെയ്തിട്ടുള്ളവരില്‍ ഒരു ദിവസം 3 ബുക്കിംഗുകാരെങ്കിലും പൂജ നടത്താന്‍ തയ്യാറായി വരുന്നപക്ഷം പൂജ നടത്തുന്നതാണ്. ഉദയാസ്തമയപൂജ പുതുതായി ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് ഒറ്റത്തവണയായി അഞ്ച് പേര്‍ക്ക് നാലമ്ബലത്തില്‍ ദര്‍ശനം അനുവദിക്കാന്‍ തീരുമാനിച്ചു. ക്ഷേത്രത്തിലെ എല്ലാ പണമിടപാട് കൗണ്ടറിലും സിസി ടിവി കാമറകള്‍ സ്ഥാപിക്കുന്നതിനും ഭരണസമിതി തീരുമാനിക്കുകയുണ്ടായി .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button