KeralaNattuvarthaLatest NewsNews

രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 10 കിലോഗ്രാം വെള്ളിയാഭരണങ്ങൾ പിടികൂടി

സംഭവത്തിൽ ബെംഗളൂരു വിനായക നഗർ സ്വദേശിയെ അറസ്റ്റ് ചെയ്തു

പാലക്കാട് : അനധികൃതമായി കടത്താൻ ശ്രമിച്ച വെള്ളിയാഭരണങ്ങൾ പിടികൂടി. സംഭവത്തിൽ ബെംഗളൂരു വിനായക നഗർ സ്വദേശി രമേശിനെ (46) കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്നും 10 കിലോഗ്രാം വെള്ളിയാഭരണങ്ങളാണ് പിടിച്ചെടുത്തത്.

ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ആഭരണങ്ങൾ. പാലക്കാട്ടെ ആഭരണശാലകളിലേക്കാണ് ഇവ കടത്തിയതെന്ന് രമേശ് മൊഴി നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ആർ.പി.എഫ്. സി.ഐ. രോഹിത് കുമാർ, ടൗൺ നോർത്ത് എസ്.ഐ. കെ.വി. സുധീഷ് കുമാർ, എസ്.ഐ.മാരായ ബി. രാജേന്ദ്രൻ പിള്ള, സി. രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button