Latest NewsNewsGulf

ഗള്‍ഫിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അന്തരിച്ചു

കണ്ണൂര്‍: ഗള്‍ഫിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മോഹന്‍ വടയാര്‍(മോഹന ചന്ദ്രന്‍) നാട്ടില്‍ അന്തരിച്ചിരിക്കുന്നു. കോട്ടയം വടയാര്‍ സ്വദേശിയായ അദ്ദേഹം രോഗബാധിതനായി കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കഴിഞ്ഞിരുന്നത്. 64 വയസ്സായിരുന്നു ഇദ്ദേഹത്തിന് .

1985ല്‍ ജിദ്ദയില്‍ ‘സൗദി ഗസറ്റി’ല്‍ റിപ്പോര്‍ട്ടറായാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്. എട്ടു വര്‍ഷത്തോളം ‘സൗദി ഗസറ്റി’ല്‍ പ്രവര്‍ത്തിച്ച ശേഷം ഷാര്‍ജയിലെത്തി. 15 വര്‍ഷം ‘ഗള്‍ഫ് ടുഡേ’യുടെ മുതിര്‍ന്ന റിപ്പോര്‍ട്ടറായിരുന്നു. ‘ദൈവങ്ങള്‍ ഉറങ്ങിയ സന്ധ്യ’ എന്ന പേരില്‍ കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: സ്വര്‍ണലത, മക്കള്‍: വീണാ വിനോദ്, കാവ്യാ മോഹന്‍.

Related Articles

Post Your Comments


Back to top button