NattuvarthaLatest NewsNews

പരസ്യ സംവിധായകന് നേരെ ആക്രമണം; പ്രതികൾ അറസ്റ്റിൽ

കൊച്ചി: പരസ്യ സംവിധായകനെ ആക്രമിച്ച്​ ഒന്നര ലക്ഷം രൂപയുടെ ക്യാമറയും മൊബൈൽ ഫോണും 15,000 രൂപയും തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ ആയിരിക്കുന്നു. തൃശൂർ സ്വദേശി സനൂപ്(34), ചേർത്തല പെരുമ്പളം സ്വദേശി സുഭീന്ദ്രൻ (25) എന്നിവരെയാണ് നോർത്ത്​ പൊലീസ്​ അറസ്റ്റ് ചെയ്തിരിക്കുന്നത്. സി.സി ടി.വി ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പർ കണ്ടെത്തിയിരുന്നു. ഈ നമ്ബർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വൈറ്റിലയിലെ വാടകവീട്ടിൽ നിന്നാണ്​ പ്രതികളെ പിടികൂടിയത്​. പ്രതികൾ വിറ്റ ക്യാമറയും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. എറണാകുളം ടൗൺ നോർത്ത് എസ്​.ഐ വി.ബി. അനസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ.ആർ. രമേശൻ, വിനീത്, അജിലേഷ് എന്നിവർ ചേർന്നാണ് അറസ്​റ്റ്​ ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button