KeralaLatest NewsNewsCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ

തിരുവനന്തപുരം ; വീട്ടുകാരുമായി പിണങ്ങി ഒറ്റയ്ക്ക് ചെന്നൈയിലേക്ക് പോകുവാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ സ്കൂൾ വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയ രണ്ടു പേർ പേരൂർക്കട പൊലീസിന്റെ പിടിയിലായിരിക്കുന്നു. വലിയതുറ സ്റ്റിജോ ഹൗസിൽ പ്രശോഭ് ജേക്കബ് (34), വലിയത്തോപ്പ് സെന്റ് ആൻസ് ചർച്ചിനു സമീപം സ്റ്റെല്ല ഹൗസിൽ ജോണ്ടിയെന്ന് വിളിക്കുന്ന ജോൺ ബോസ്കോ (33) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വീട്ടുകാരുമായി പിണങ്ങിയിറങ്ങി തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ചെന്നൈയ്ക്ക് ടിക്കറ്റെടുക്കാനായി കാത്തിരുന്ന പെൺകുട്ടിയെ അടുത്ത് കൂടി സൗഹ്യദം നടിച്ചാണ് പ്രതികൾ കൂട്ടിക്കൊണ്ടു പോകുകയുണ്ടായത്. പടിഞ്ഞാറെക്കോട്ടയ്ക്ക് സമീപമുള്ള ലോഡ്ജ്, തമിഴ്നാട് കായ്പ്പാടി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജ് എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കുട്ടിയെ ബെംഗളൂരുവിൽ നിന്ന് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്ത് അറിയുകയുണ്ടായത്. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് പ്രതികളുടെ സുഹ്യത്തുക്കളായ 4 പേർ കൂടി ബെംഗളൂരുവിൽ വച്ച് പീഡിപ്പിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്.

 

Related Articles

Post Your Comments


Back to top button