KeralaNattuvarthaNews

ബസിടിച്ച് തെറിച്ചുവീണ സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ സ്കൂട്ടർ ബസിനടിയിൽപെട്ടു

കടപ്ര : കെ.എസ്.ആർ.ടി.സി. ബസിടിച്ച് തെറിച്ചുവീണ സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹരിപ്പാട് ചേപ്പാട് വടോളിൽ വീട്ടിൽ മനോഹരൻ (36) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കടപ്ര ജങ്‌ഷന് സമീപമായിരുന്നു സംഭവം.

മനോഹരൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ മാവേലിക്കര ഭാഗത്തേക്ക് പോയ കെ.എസ്.ആർ.ടി.സി.ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ സ്കൂട്ടർ ബസിനടിയിൽപെട്ടു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മനോഹരൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button