KeralaLatest NewsNews

ലീഗ് തീരുമാനിക്കും, യു.ഡി.എഫ് നടപ്പിലാക്കും; ഈ പാവകളി കേരളത്തിന് അപകടമെന്ന് എം ടി രമേശ്

ഉമ്മൻചാണ്ടിയുടെ രംഗപ്രവേശത്തോടെ യു.ഡി.എഫിന് എന്തെങ്കിലും ഗുണപരമായ മാറ്റം സംഭവിക്കുമെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ല

നേതൃത്വനിരയിലേക്ക് ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിതമായ കടന്നുവരവ് കേരളത്തിന് ഗുണം ചെയ്യില്ലെന്നും അപകടകരമായ ധ്രുവീകരണത്തിന്‍റെ ഫലമാണിതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ഉമ്മൻചാണ്ടിയുടെ രംഗപ്രവേശത്തോടെ യു.ഡി.എഫിന് എന്തെങ്കിലും ഗുണപരമായ മാറ്റം സംഭവിക്കുമെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ലെന്ന് എം ടി രമേശ് ഫേസ്ബുക്കിൽ കുറിച്ചു.

‘മലബാറിൽ മുസ്ലിംലീഗിനുള്ള മൃഗീയാധിപത്യം കോൺഗ്രസ്സിനെയും യു.ഡി.എഫിനെയും ഹൈജാക്ക് ചെയ്യുന്ന രീതിയിലേക്ക് വളർന്നിരിക്കുന്നു. ലീഗ് തീരുമാനിക്കുന്നതാണ് യു.ഡി.എഫിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി. പാണക്കാട് നിന്ന് അനുഗ്രഹം വാങ്ങിയാൽ മാത്രമേ ഭരണത്തിലും അധികാരത്തിലും ആഗ്രഹിക്കുന്ന പദവി ലഭിക്കുകയുള്ളു എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. ലീഗ് എന്നതിലുപരി ജമാഅത്തെ ഇസ്ലാമി നിശ്ചയിക്കുന്ന രാഷ്ട്രീയ അജണ്ടകളാണ് യു.ഡി.എഫ് കയ്യടിച്ച് പാസ്സാക്കുന്നത്.’

Also Read: കോണ്‍ഗ്രസ് മുക്ത കേരളം ; കേരളത്തില്‍ വിജയക്കൊടി പാറിയ്ക്കാന്‍ പുതിയ പ്രചാരണ പദ്ധതിയുമായി ബിജെപി

‘മുന്നോക്ക സംവരണത്തിനെതിരെ ലീഗ് രംഗത്തെത്തിയതും കോൺഗ്രസ് അതിന് കുട പിടിക്കുന്നതും ജമാഅത്തെ ഇസ്ലാമിയും അജണ്ടയാണ്.എൻ.എസ്.എസ്സ്, എസ്.എൻ.ഡി.പി തുടങ്ങി ഭൂരിപക്ഷ സമുദായ സംഘടനകളുടെ അഭിപ്രായം പോലും പരിഗണിയ്ക്കാൻ കൂട്ടാക്കാത്ത കേരളത്തിലെ കോൺഗ്രസ് നേതൃത്വം ലീഗിന്‍റെ തിട്ടൂരത്തിന് വഴങ്ങി കൊടുക്കുകയാണ്, ഇത് കേരളത്തിന് ഒട്ടും ഗുണകരമായ രാഷ്ട്രീയമല്ല. കോൺഗ്രസ്സ് ഉപ്പുവെച്ച കലം പോലെ ശോഷിക്കുന്നതിന്‍റെ പ്രധാന കാരണം ഈ അമിത വിധേയത്വമാണെ’ന്നും എം ടി രമേശ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button