Latest NewsNewsIndia

‘ഭഗവാന്‍ ശ്രീരാമന്‍ ലോകത്തിണ് മാതൃക’; മുസ്ലീം യുവതിയുടെ വാക്കുകൾ വൈറലാകുന്നു

രാമന്‍ ജനിച്ച രാജ്യത്ത് ജീവിക്കാന്‍ സാധിച്ചത് ഭാഗ്യമെന്ന് യുവതി

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുസ്ളിംങ്ങൾ അടക്കമുള്ളവർ ധനസഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് മുസ്ലീം യുവതി. വിജയവാഡയിലെ തഹേര ട്രസ്റ്റ് സംഘാടകയാണ് സഹാറ ബീഗമാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് ധനസഹായം നല്‍കാന്‍ മുസ്ലീം സമുദായത്തിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. വിനായക ചതുര്‍ത്ഥി, ദസറ, രാമനവമി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഹിന്ദു സഹോദരങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നൽകാൻ മുസ്ലീങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും തയ്യാറാകുന്നുണ്ടെന്ന് സഹാറ പറയുന്നു.

Also Read: ‘വൈറ്റ് ഹൗസിൽ ഇനി വള കിലുക്കം’; 56ാം വയസില്‍ റെക്കോർഡ് തീർത്ത് കമലാ ഹാരിസ്

‘കഴിഞ്ഞ 10 വര്‍ഷമായി ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹിന്ദുക്കള്‍ മുസ്ലീങ്ങളുടെ ക്ഷേമത്തിനായി തുക സംഭാവന ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മസ്ജിദുകള്‍, മുസ്ലീം സമുദായത്തിന്റെ ശ്മശാന നിര്‍മ്മാണം, ഇഡ്ഗകള്‍, മറ്റ് ക്ഷേമപദ്ധതികള്‍ എന്നിവയ്ക്കായി തുക ഹിന്ദുക്കള്‍ സംഭാവനകള്‍ നല്‍കാറുണ്ട്. അതുകൊണ്ട് തന്നെ രാമക്ഷേത്രത്തിനായി നമ്മൾ തിരിച്ചും സഹായം നൽകേണ്ടതുണ്ട്’

‘ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള തുക സംഭാവന ചെയ്യാം. 10 രൂപ പോലുള്ള ചെറിയ സംഭാവന പോലും ഇതിനായി നല്‍കാം. രാമന്‍ ജനിച്ച രാജ്യത്ത് ജീവിക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ ഭാഗ്യവാന്മാരാണ്. ഭഗവാന്‍ ശ്രീരാമന്‍ ധര്‍മ്മത്തെ ജീവിത രീതിയായി പഠിപ്പിച്ച് ലോകത്തിന് മാതൃകയായ വ്യക്തിയാണ്. അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സഹായങ്ങള്‍ ചെയ്യണം’- അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button