Latest NewsKeralaNews

വൃദ്ധദമ്പതികളെ മാസങ്ങളോളം വീട്ടിനുള്ളിൽ പൂട്ടിയിട്ട് മകൻ; അച്ഛന്‍ പട്ടിണികിടന്ന് മരിച്ചു, അമ്മയുടെ മാനസികനില തെറ്റി

കോട്ടയം : മാസങ്ങളോളം വൃദ്ധദമ്പതികളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് മകന്റെ ക്രൂരത. ഇതോടെ ഭക്ഷണവും വെള്ളവും കിട്ടാതെ പിതാവ് മരണത്തിന് കീഴടങ്ങി. മാനസികനില തെറ്റിയ മാതാവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോട്ടയം മുണ്ടക്കയം പഞ്ചായത്തിലെ അസംമ്പനിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ഇന്നലെ വൈകീട്ടാണ് മകന്റെ ഈ ക്രൂരത പുറംലോകം അറിഞ്ഞത്. വൃദ്ധ ദമ്പതികളെ മാസങ്ങളായി വീടിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തൊടിയില്‍ വീട്ടില്‍ പൊടിയനാണ് പട്ടിണി കിടന്ന് മരിച്ചത്. ഇയാള്‍ക്ക് 80 വയസ്സായിരുന്നു. ഭാര്യ അമ്മിണിക്ക് 76 വയസ്സാണ് പ്രായം.

ദമ്പതികളുടെ ഇളയമകനാണ് ഇരുവരെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ടത്. ഒപ്പം ബന്ധുക്കളും അയല്‍ക്കാരും വീട്ടിലേക്ക് വരുന്നത് തടയാനായി മകന്‍ വീടിനകത്ത് പട്ടിയെയും അഴിച്ചിട്ടിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം ആശാ പ്രവർത്തകർ അറിയിച്ചതിനെ തുടർന്നാണ് ദമ്പതികളുടെ ഈ ദാരുണാവസ്ഥ ജനപ്രതിനിധികളും പൊലീസും അറിഞ്ഞത്. ഇവർ എത്തുമ്പോൾ ഭക്ഷണം ലഭിക്കാതെ ആരോഗ്യം ക്ഷയിച്ച നിലയിലായിരുന്നു ഇരുവരും വീട്ടിൽ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button