Latest NewsNewsInternational

13000 കിലോമീറ്റര്‍ ദൂരെ നിന്ന് പറന്നിറങ്ങി; പ്രാവിന് വധശിക്ഷ വിധിച്ച് സർക്കാർ

കാലിലെ ബാന്‍ഡ് കണ്ട് അമേരിക്കക്കാരനാണെന്ന് സ്ഥിരീകരിക്കേണ്ടതില്ലെന്നാണ് പീജിയന്‍ റേസിങ് യൂണിയന്‍ പറയുന്നത്.

മെൽബൺ: പ്രാവിന് വധശിക്ഷ വിധിച്ച്‌ ഓസ്ട്രേലിയ. 2020 ഡിസംബര്‍ 26 നാണ് ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള കെവിന്‍ സെല്ലി എന്നയാളുടെ വീടിന്റെ പുറകില്‍ അപരിചതനായ ഒരു പ്രാവിനെ കണ്ടെത്തുന്നത്. കാലില്‍ കെട്ടിയെ ബാന്‍ഡില്‍ നിന്നും പ്രാവ് പറത്തല്‍ മത്സരത്തില്‍ പങ്കെടുത്തയാളാണെന്ന് മനസ്സിലായി. പക്ഷേ, മത്സരം നടന്നത് ഓസ്ട്രേലിയയിലല്ല, 13000 കിലോമീറ്റര്‍ ദൂരെയുള്ള യുഎസിലെ യുഎസ്സിലെ ഒറിഗോണിലാണ്.

എന്നാൽ മത്സരത്തിനിടയില്‍ നിന്നും എങ്ങനെയൊക്കെയോ ജോ എന്ന പ്രാവ് ഓസ്ട്രേലിയയില്‍ എത്തുകയായിരുന്നു. എന്തായാലും ഒരു പ്രാവ് 13000 കിലോമീറ്റര്‍ താണ്ടി എത്തിയത് ഓസ്ട്രേലിയന്‍ അധികൃതര്‍ അത്ര നിസ്സാരമായിട്ടല്ല കണ്ടത്. കൂടുതല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. പ്രാവിന്റെ കാലിലുള്ള ബാന്‍ഡ് വ്യാജമാണെന്ന് കൂടി കണ്ടെത്തിയതോടെ അധികൃതരുടെ സംശയം ബലപ്പെട്ടു. യുഎസ് ബേര്‍ഡ് ഓര്‍ഗനൈസേഷനാണ് ബാന്‍ഡ് വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. പ്രാവിനെ വീടിന്റെ പിന്നാമ്ബുറത്തു നിന്നും കണ്ടെത്തുമ്ബോള്‍ അവശനിലയിലായിരുന്നുവെന്ന് കെവിന്‍ സെല്ലി പറയുന്നു. അലബാമയിലുള്ള ആളാണ് പ്രാവിന്റെ ഉടമ എന്നും കെവിന്‍ പറഞ്ഞിരുന്നു.

Read Also: അനധികൃത സ്കാനിങ്ങില്‍ പെണ്‍കുട്ടിയാണെന്ന് കണ്ട് 10 ലേറെ അബോര്‍ഷൻ; 23 വര്‍ഷത്തിന് ശേഷം മുത്തലാഖ്

അതേസമയം പക്ഷിപ്പനി ഭീതിയടക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുറത്തു നിന്ന് പക്ഷികള്‍ക്ക് കര്‍ശന നിയന്ത്രണമുള്ള രാജ്യമാണ് ഓസ്ട്രേലിയ. വിദേശത്തു നിന്നെത്തിയ പ്രാവില്‍ അപകടകാരികളായ വൈറസോ രോഗമോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ജോയെ കൊന്നു കളയണമെന്നായിരുന്നു അധികൃതരുടെ തീരുമാനം. ഇതിനിടയില്‍ യുഎസില്‍ നിന്നും പറന്നെത്തിയ അതിഥിയുടെ വാര്‍ത്ത ഓസ്ട്രേലിയയും കടന്ന് ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. പ്രാവിനെ കൊല്ലാന്‍ തീരുമാനിച്ച നടപടിയും ഇതോടെ വിവാദത്തിലായി.

13,000 കിലോമീറ്റര്‍ ദൂരം പറന്ന് പ്രാവ് എത്തിയതാകാമെന്ന തീയറിയും അധികൃതര്‍ വിശ്വസിക്കുന്നില്ല. ചരക്കുകപ്പലിലോ മറ്റോ ആയിരിക്കും ദൂരത്തില്‍ ഭൂരിഭാഗവും താണ്ടിയതെന്നാണ് നിഗമനം. എന്തായാലും പ്രാവിനെ കൊല്ലാനുള്ള തീരുമാനത്തിന് എതിരെ വിവിധ സംഘടനകളും രംഗത്തെത്തി. ജോ എന്ന പ്രാവിന്റെ രക്ഷകനായി ആദ്യം എത്തിയത് അമേരിക്കന്‍ പീജിയന്‍ റേസിങ് യൂണിയന്‍ തന്നെയാണ്. കാലിലെ ബാന്‍ഡ് കണ്ട് അമേരിക്കക്കാരനാണെന്ന് സ്ഥിരീകരിക്കേണ്ടതില്ലെന്നാണ് പീജിയന്‍ റേസിങ് യൂണിയന്‍ പറയുന്നത്. ജോ ഓസ്ട്രേലിയക്കാരനാകാനാണ് സാധ്യതയെന്നും ഇവര്‍ പറയുന്നു. മെല്‍ബണിലെ പ്രാവ് സംരക്ഷണ സംഘം പറയുന്നത് പ്രകാരം ഇ-ബേ വഴി എളുപ്പത്തില്‍ എവിടെയും ലഭിക്കാവുന്ന മോതിരമാണ് പ്രാവിന്റെ കാലിലുള്ളതെന്നാണ്. അതിനാല്‍ തന്നെ അതിര്‍ത്തി കടന്നെത്തി എന്ന ഒറ്റക്കാരണത്താല്‍ ജോയുടെ ജീവന്‍ എടുക്കേണ്ടതില്ലെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button