Latest NewsNattuvarthaNews

കൈക്കൂലി വാങ്ങുന്നതിനിടയിൽ പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

ഗൂഡല്ലൂർ ; കൈക്കൂലി വാങ്ങുന്നതിനിടയിൽ പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ ആയിരിക്കുന്നു. ചേരമ്പാടി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആനന്ദവേലു(50) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. എടവണ്ണ സ്വദേശി ലോറി ഉടമയായ ബിൻസ് ഏലിയാസിന്റെ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എടവണ്ണയിൽ നിന്നും മെറ്റൽ എംസാൻഡ് ചേരമ്പാടിയിലേക്ക് കൊണ്ടു വരാനായി മാസം 40,000 രൂപയാണ് ഇൻസ്പെക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

പിന്നീട് 20,000 രൂപ വീതം നൽകാമെന്ന് ഉറപ്പിച്ചു. തുടർന്ന് ബിൻസ് ഊട്ടി വിജിലൻസിന് പരാതി നൽകി. ഊട്ടി വിജിലൻസ് ഇൻസ്പെക്ടർ സീതാലക്ഷ്മിയുടെ നേതൃത്വത്തിൽ ഇന്നലെ പൊലീസ് സ്റ്റേഷന് അകത്ത് വച്ച് വിജിലൻസ് നൽകിയ പണം കൈമാറുന്നനിടയിലാണ് ആനന്ദവേലുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button