KeralaLatest NewsNews

നിലപാടിൽ ത്രിപ്തനല്ല; വീണ്ടും പിഡിപിയിലേക്ക് മടങ്ങി പൂന്തുറ സിറാജ്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മാണിക്യവിളാകം വാര്‍ഡില്‍ സിറാജിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഐഎന്‍എല്‍ നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: വീണ്ടും പിഡിപിയിലേക്ക് മടങ്ങി പൂന്തുറ സിറാജ്. സിപിഐഎം നിലപാടില്‍ പ്രതിഷേധിച്ചാണ് ഐഎന്‍എല്‍ വിട്ട് പിഡിപിയിലേക്ക് മടങ്ങിയത്. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ മുഖവും ശബ്ദവും ഇഷ്ടമില്ലാത്ത സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഐഎന്‍എല്‍ വിട്ടതെന്ന് പൂന്തുറ സിറാജ് പ്രതികരിച്ചു.

എന്നാൽ നിലവില്‍ ചികിത്സാര്‍ത്ഥം സ്വകാര്യആശുപത്രിയില്‍ കഴിയുകയാണ് പൂന്തുറ സിറാജ്. മടങ്ങിയെത്തിയ ശേഷം കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. പിഡിപിയുടെ വര്‍ക്കിംഗ് പ്രസിഡണ്ടായിരുന്ന സിറാജിനെ 2019ലെ സംഘടന തെരഞ്ഞെടുപ്പില്‍ കാര്യമായി പരിഗണിക്കാന്‍ പിഡിപി നേതൃത്വം തയ്യാറായിരുന്നില്ല. പിന്നീട് വൈസ് പ്രസിഡണ്ടായി നോമിനേറ്റ് ചെയ്തെങ്കിലും സിറാജ് സ്ഥാനമേറ്റെടുക്കാതെ വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിനോടടുത്ത് അദ്ദേഹം ഐഎന്‍എല്ലില്‍ ചേര്‍ന്നത്. എന്നാല്‍ സിറാജിന് സീറ്റ് ലഭിച്ചിരുന്നില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മാണിക്യവിളാകം വാര്‍ഡില്‍ സിറാജിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഐഎന്‍എല്‍ നിശ്ചയിച്ചിരിക്കുന്നത്.

Read Also: തരൂരിനെ തരംഗമാക്കാനൊരുങ്ങി കോൺഗ്രസ്

അതേസമയം സിറാജിനെ മത്സരിപ്പിക്കാനാവില്ലെന്ന് സിപിഐഎം ജില്ലാ നേതൃത്വം നിലപാടെടുക്കുകയായിരുന്നു. കോര്‍പ്പറേഷനിലെ സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഐഎന്‍എല്ലും തങ്ങളുടെ ഏക സീറ്റിലെ സ്ഥാനാര്‍ത്ഥിയായി സിറാജിനെ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെ സിപിഐഎം പ്രാദേശിക നേതൃത്വം എതിര്‍ത്തിരുന്നു. ഒടുവില്‍ സീറ്റ് ലഭിച്ചിരുന്നില്ല. 1995 ല്‍ മാണിക്യംവിളാകം വാര്‍ഡില്‍ നിന്നും 2000 ല്‍ അമ്പലത്തറ വാര്‍ഡില്‍ നിന്നും പിഡിപി സ്ഥാനാര്‍ഥിയായി മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ല്‍ പി.ഡി.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തന്‍പള്ളി വാര്‍ഡില്‍ മല്‍സരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button