KeralaNattuvarthaLatest NewsNews

ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു പണം കവർന്നു

10,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു

ഇരിങ്ങാലക്കുട: ചേലൂർ ചേലൂക്കാവ് കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു പണം കവർന്നു. 10,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. തെക്കേ നട വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലാണ്.
ഇന്നലെ പുലർച്ചെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയും വഴിപാട് എഴുതുന്ന ജീവനക്കാരനുമാണ് മോഷണ വിവരം അറിഞ്ഞത്.

മോഷണം പോയ വലിയ ഉരുളി പിന്നീട് സമീപത്ത് നിന്ന് കണ്ടെടുത്തു. ക്ഷേത്രത്തിന്റെ എല്ലാ വാതിലുകളും തുറന്നിട്ട നിലയിലും അലമാരകൾ തുറന്ന് രേഖകൾ പുറത്തിട്ട നിലയിലുമായിരുന്നു. പാചക പുരയിൽ നിന്ന് പൂട്ട് പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാര കണ്ടെത്തി. സംഭവത്തിൽ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button