Kallanum Bhagavathiyum
Latest NewsKeralaNattuvarthaNews

കൊടുങ്ങല്ലൂരിൽ തെരുവു നായയുടെ ആക്രമണം ; 3 പേർക്ക് പരിക്ക്

നായയെ തളിക്കുളം അനിമൽ സ്ക്വാഡ് പ്രവർത്തകർ പിടിച്ചു

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ തെരുവ് നായയുടെ കടിയേറ്റു പിഞ്ചു ബാലൻ ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റു.ടിഞ്ഞാറെ വെമ്പല്ലൂർ ശ്രീകൃഷ്ണ മുഖം ക്ഷേത്രത്തിനു പടിഞ്ഞാറു വശം കിഴക്കേടത്ത് രാജേഷിന്റെ മകൻ അഭിജിത്ത് (4), പടിഞ്ഞാറ്റു പറമ്പിൽ അനിൽ കുമാറിന്റെ മകൾ അഖില (15), കളത്തിൽ സിദ്ധൻ (45) എന്നിവർക്കാണു കടിയേറ്റത്. ഇന്നലെ രാവിലെയായിരുന്നു ആക്രമണം.

7 നായ്കൾക്കും വളർത്തു മൃഗങ്ങൾക്കും കടിയേറ്റു. ആക്രമിച്ച നായയെ തളിക്കുളം അനിമൽ സ്ക്വാഡ് പ്രവർത്തകർ പിടിച്ചു. നായ്ക്ക് പേ വിഷ ബാധയുള്ളതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പരിക്കേറ്റ എല്ലാവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കു വിധേയമാക്കി.

shortlink

Related Articles

Post Your Comments


Back to top button