Latest NewsIndiaNews

തീപിടുത്തത്തിൽ ആളപായമില്ല, പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ

പൂനെ : സെറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തത്തിൽ ആളപായമില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. എല്ലാവരുടേയും കരുതലിനും പ്രാർത്ഥനയ്ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൊറോണ വാക്‌സിൻ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീ അണയ്ക്കുന്നതിനുള്ള അഗ്നിശമനസേനയുടെ ശ്രമം തുടരുകയാണ്. കമ്പനിയുടെ ടെർമിനൽ 1 ഗേറ്റിനുള്ളിലാണ് തീപിടുത്തം ഉണ്ടായത്. നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടമാണിത്. വാക്‌സിൻ നിർമ്മാണ യൂണിറ്റിലല്ല തീ പടർന്നതെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button