KeralaNattuvarthaLatest NewsNews

അമ്പലവയലിൽ ചന്ദനമരങ്ങൾ മുറിച്ചു കടത്തി

മുമ്പും ഈ പ്രദേശങ്ങളിൽ ചന്ദനമരം മോഷണംപോയിരുന്നു

അമ്പലവയൽ : മ്പലവയൽ പഞ്ചായത്തിലെ രണ്ടിടത്തുനിന്ന് ചന്ദനമരങ്ങൾ മുറിച്ചു കടത്തി. അടിവാരം – ഓടവയൽ പാതയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ ചന്ദനമരമാണ് മോഷണംപോയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മുമ്പും ഈ പ്രദേശങ്ങളിൽ ചന്ദനമരം മോഷണംപോയിരുന്നു.

മരം മുറിക്കാൻ ഉപയോഗിക്കുന്ന വാൾ ഉൾപ്പെടെ ഇവിടെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ടൗണിനടുത്തായതിനാൽ രാത്രിയിൽ മരംമുറിക്കുന്ന ശബ്ദംകേട്ട് പ്രദേശവാസികൾ ആരെങ്കിലും ഇറങ്ങിയതിനെത്തുടർന്നായിരിക്കും തടി ഉപേക്ഷിച്ചുപോയതെന്നാണ് പോലീസിന്റെ നിഗമനം. അമ്പലവയൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button