KeralaNattuvarthaLatest NewsNews

പൈപ്പിടാൻ സ്ഥാപിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കുഴിയിൽ ബൈക്ക് നിയന്ത്രണംവിട്ട് വീഴുകയായിരുന്നു

അന്തിക്കാട് : കുടിവെള്ള പദ്ധതിക്കായെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ചിറയ്ക്കൽ സ്വദേശി അനന്തുവിനാണ് പരിക്കേറ്റത്. അന്തിക്കാട് പാന്തോട് സെന്ററിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. കുഴിയിൽ ബൈക്ക് നിയന്ത്രണംവിട്ട് വീഴുകയായിരുന്നു.

മുന്നറിയിപ്പ് ബോർഡ്‌ ഇല്ലാതിരുന്നതിനാൽ കുഴി അറിയാൻ കഴിഞ്ഞില്ല. സമീപവാസികളും അതുവഴി വന്ന വാഹനയാത്രക്കാരും ചേർന്ന് യുവാവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Post Your Comments


Back to top button