KeralaLatest NewsNews

‘കോ​ണ്‍​ഗ്ര​സ്​ മു​ക്ത ഇ​ന്ത്യ’; ദേശീയനയം നടപ്പാക്കാനൊരുങ്ങി​ ബിജെപി

എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​ഠ​ന​ശി​ബി​ര​ങ്ങ​ളും യോ​ഗ​ങ്ങ​ളു​മാ​ണ്​ ബി.​ജെ.​പി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ കോ​ണ്‍​ഗ്ര​സ്​ ത​ക​ര്‍​ന്നാ​ലേ കേ​ര​ള​ത്തി​ല്‍ ര​ക്ഷ​യു​ള്ളൂ​വെ​ന്ന വി​ല​യി​രു​ത്ത​ലി​ല്‍ ബി.​ജെ.​പി. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട 20 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​പ​തി​പ്പി​ക്കാ​നും മ​റ്റി​ട​ങ്ങ​ളി​ല്‍ ത​ങ്ങ​ളു​ടെ വേ​രോ​ട്ടം ശ​ക്ത​മാ​ക്കാ​നു​മു​ള്ള നീ​ക്ക​മാ​ണ്​ ബി.​ജെ.​പി​യും സം​ഘ്പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ‘കോ​ണ്‍​ഗ്ര​സ്​ മു​ക്ത ഇ​ന്ത്യ’ എ​ന്ന ബി.​ജെ.​പി​യു​ടെ ദേ​ശീ​യ​ന​യം കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്​ ​സം​സ്ഥാ​ന​ത്ത്​ നേ​ട്ട​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍.

Read Also: ഡോളര്‍ കടത്ത് കേസ്: സിപിഐഎം നേതാവിന് പങ്ക്; കൂടതൽ തെളിവുകളുമായി കസ്റ്റംസ്

എന്നാൽ 2026 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍.​ഡി.​എ​ഫും എ​ന്‍.​ഡി.​എ​യും ത​മ്മി​ല്‍ നേ​രി​ട്ടു​ള്ള മ​ത്സ​ര​മെ​ന്ന നി​ല​യി​ലേ​ക്ക്​ കേ​ര​ള​രാ​ഷ്​​ട്രീ​യം മാ​റ്റു​ന്ന നി​ല​യി​ലാ​യി​രി​ക്ക​ണം ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​തെ​ന്നാ​ണ്​ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്​ പ​ഠ​ന​ശി​ബി​ര​ങ്ങ​ളി​ലൂ​ടെ ന​ല്‍​കി​യി​ട്ടു​ള്ള നി​ര്‍​ദേ​ശം. എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​ഠ​ന​ശി​ബി​ര​ങ്ങ​ളും യോ​ഗ​ങ്ങ​ളു​മാ​ണ്​ ബി.​ജെ.​പി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ കെ. ​സു​രേ​ന്ദ്രന്റെ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​മ്ബാ​യി പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണു​ദ്ദേ​ശി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button