Latest NewsNewsIndiaCrime

പിപിഇ കിറ്റ് ധരിച്ചെത്തി 13 കോടി രൂപയുടെ സ്വർണ്ണം മോഷ്ടിച്ച പ്രതി പിടിയിൽ

ന്യൂഡൽഹി: പിപിഇ കിറ്റ് ധരിച്ചെത്തി ജ്വല്ലറി ഷോറൂമിൽ മോഷണം നടത്തി. 13 കോടി രൂപവരെ വില വരുന്ന 25 കിലോയോളം സ്വർണ്ണമാണ് മോഷ്ടിച്ചിരിക്കുന്നത്. ഡൽഹിയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. മോഷണം നടത്തിയ കർണാടക സ്വദേശിയായ മുഹമ്മദ് ഷെയ്ഖ് നൂറിനെ പോലീസ് പിടികൂടിയിരിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

മോഷണ സമയത്ത് ആയുധധാരികളായ അഞ്ചു സുരക്ഷാ ജീവനക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്നു. എന്നാൽ അതേസമയം, മോഷ്ടാവ് അകത്ത് കടന്ന വിവരം ഇവർ അറിഞ്ഞിരുന്നില്ല. പിപിഇ കിറ്റ് ധരിച്ച് സമീപത്തെ കെട്ടിടത്തിന്റെ ടെറസിൽ നിന്നും ചാടിയാണ് ഇയാൾ സ്വർണ്ണക്കട പ്രവർത്തിക്കുന്ന കെട്ടിടത്തിലെത്തിയത്. കടക്കുള്ളിൽ കയറി ഇയാൾ സ്വർണാഭരണങ്ങൾക്കായി തെരച്ചിൽ നടത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയും. മോഷ്ടിച്ച സ്വർണ്ണം ഇയാൾ ഒരു ഓട്ടോയിലാണ് കൊണ്ടു പോയത്.

രാത്രി 9.30 കവർച്ചയ്ക്കായി ജ്വല്ലറിയിൽ പ്രവേശിച്ച ഇയാൾ പുലർച്ചെ മൂന്ന് മണിയോടെയാണ് പുറത്തിറങ്ങിയത്.

Related Articles

Post Your Comments


Back to top button