KeralaNattuvarthaLatest NewsNews

കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം

നിലമ്പൂർ : കാട്ടാനയുടെ ആക്രമണത്തിൽ തോട്ടംതൊഴിലാളിക്ക് പരിക്കേറ്റു. പോത്തുകല്ല് മുണ്ടേരി തണ്ടൻകല്ല് കോളനിയിലെ ടാപ്പിങ് തൊഴിലാളിയായ ബാബു(35)വിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ബാബുവിനൊപ്പമുണ്ടായിരുന്ന ടാപ്പിങ് തൊഴിലാളിയായ അശോകന് (32) ഭയന്നോടുന്നതിനിടയിൽ വീണ് പരിക്കേറ്റു.

ടാപ്പിങ്ങിനായി ഇരുവരും ഒരുമിച്ചാണ് തോട്ടത്തിലെത്തിയത്. ഈസമയം മറഞ്ഞുനിന്ന കൊമ്പൻ ബാബുവിനെ തുമ്പിക്കൈകൊണ്ട് അടിച്ചുതെറിപ്പിക്കുകയായിരുന്നു. ബാബു താഴേക്ക് തെറിച്ചുവീണതിനാലാണ് രക്ഷപ്പെട്ടത്. സുഹൃത്തിനെ ആന ആക്രമിക്കുന്നതുകണ്ട് പേടിച്ചോടുന്നതിനിടെ വീണാണ് അശോകന് പരിക്കേറ്റത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button