KeralaNattuvarthaLatest NewsNews

കാട്ടാനകളെക്കൊണ്ട് പൊറുതിമുട്ടി കർഷകർ ; മഠപ്പുരച്ചാലിൽ വീണ്ടും കൃഷി നശിപ്പിച്ചു

തമ്പടിച്ച കാട്ടാനകൾ ഒന്നിനു പുറകെ ഒന്നായി വീണ്ടും കൃഷിയിടങ്ങളിലേക്ക് എത്തുകയാണ്

മഠപ്പുരച്ചാൽ: മഠപ്പുരച്ചാലിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. ചൊവ്വാഴ്ച രാത്രിയിൽ നാട്ടിലിറങ്ങിയ കാട്ടാന കൂട്ടം കൃഷിയിടങ്ങളിൽ നാശം വിതച്ചു.
തെങ്ങുംപളളിൽ ജോർജ്, കോട്ടുപ്പള്ളിൽ ജോർജ് എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. തെങ്ങ്, വാഴ, കമുക് തുടങ്ങിയ കൃഷികളാണ് നശപ്പിച്ചിട്ടുള്ളത്.

ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകൾ ഒന്നിനു പുറകെ ഒന്നായി വീണ്ടും കൃഷിയിടങ്ങളിലേക്ക് എത്തുകയാണ്. വനം വകുപ്പ് ഈ ഭാഗത്തേക്ക് ഉദ്യോഗസ്ഥർ ഈ ഭാഗത്തേക്ക് വരാറില്ലെന്നും കാട്ടാനയെ തുരത്താൻ നീക്കങ്ങൾ ഉണ്ടാകുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button