Latest NewsKeralaNattuvarthaNews

ലോഡുമായിവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അപകടസമയത്ത് പ്രദേശത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി

മുതലിയാർമഠം : ലോഡ് കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. നിർമാണം കഴിഞ്ഞ് അടുത്ത ദിവസം താമസം തുടങ്ങാനിരുന്ന വീടിന് മുന്നിലേക്കാണ് ലോറി മറിഞ്ഞത്. അപകടസമയത്ത് പ്രദേശത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

ലോറി മറിഞ്ഞ സ്ഥലത്ത് സമീപസ്ഥലങ്ങളിലും കാലങ്ങളായി കുടിവെള്ള വിതരണ പൈപ്പ് പൊട്ടി മണ്ണിനുള്ളിലൂടെ വെള്ളം ഒലിച്ച് ഇറങ്ങുന്നതുമൂലമാണ് റോഡിന്റെ വശവും കൽകെട്ടും തകർന്ന് ലോറി മറിയാൻ കാരണമായതെന്ന് സമീപവാസികൾ ആരോപിച്ചു. പൈപ്പ് പൊട്ടിയൊഴുകുന്നത് പലതവണ അധികാരികളെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്ന് നാട്ടുകാർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button