Latest NewsNewsIndia

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തീപിടിത്തം, പുതുതായി പുറത്തുവന്നിരിക്കുന്നത് അത്യന്തം ദു:ഖകരമായ വാര്‍ത്ത

മുംബൈ: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തീപിടിത്തം, പുറത്തുവന്നിരിക്കുന്നത് അത്യന്തം ദു:ഖകരമായ വാര്‍ത്ത. കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചതായി പുതിയ വിവരം. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ജോലിക്കാരാണ് മരിച്ചത്. ഇക്കാര്യം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂണെവാലയും, പൂനെ മേയറും സ്ഥിരീകരിച്ചു. തീ നിയന്ത്രണവിധേയമായപ്പോള്‍ നാല് പേരെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍, ജവാന്മാര്‍ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് പുനെ മേയര്‍ മുരളീധര്‍ മൊഹോല്‍ പറഞ്ഞു.

Read Also : വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദാര്‍ പൂണെവാലെ അനുശോചനം നേര്‍ന്നു. വളരെ ദുഃഖകരമായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. ദൗര്‍ഭാഗ്യകരമായ ഈ അപകടത്തിന് കാരണം കണ്ടുപിടിക്കാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമായതിന് പിന്നാലെയാണ് മരണവിവരം പുറത്തുവന്നത്. നഗരത്തില്‍ ഹദസ്പറിലെ നിര്‍മ്മാണ പ്ലാന്റിലാണ് തീപിടുത്തം ഉണ്ടായത്. എന്നാല്‍, കോവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന നിര്‍മ്മാണ കേന്ദ്രത്തെ തീ ബാധിച്ചില്ല. ഇവിടെ സുരക്ഷിതമായിരുന്നതുകൊണ്ട്തന്നെ വാക്സിനുകള്‍ക്കും കേടുപാടില്ല

റോട്ടാവൈറസ് നിര്‍മ്മാണ യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും സിആഒയുമായ അദാര്‍ പൂണെവാല അറിയിച്ചു. കുഞ്ഞുങ്ങള്‍ക്കും കൊച്ചുകുട്ടികള്‍ക്കും വയറിളക്ക രോഗങ്ങള്‍ ഉണ്ടാകുന്നതിന് മുഖ്യകാരണക്കാരാണ് റോട്ടാവൈറസുകള്‍.

കോവിഡ് വാക്സിന്‍ നിര്‍മ്മാണ യൂണിറ്റ് സുരക്ഷിതമായിരുന്നെങ്കിലും, റോട്ടാവൈറസ് വിതരണം 30 മുതല്‍ 40 ശതമാനം വരെ കുറയുമെന്നത് സങ്കടപെടുത്തുന്ന കാര്യമാണ്, സംഭവത്തിന്റെ പേരില്‍ കോവിഷീല്‍ഡ് വാക്സിന്‍ ഉത്പാദനത്തില്‍ കുറവുണ്ടാകില്ലെന്നും അദാര്‍ പൂണെവാല പറഞ്ഞു. അറിയിച്ചു.

അഗ്നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകള്‍ അപകടത്തിനു പിന്നാലെ പ്രദേശത്ത് എത്തി. തീപ്പിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button