KeralaLatest NewsNews

ജ​യി​ലി​ലെ​ത്തി ശിവങ്കറിനെ കസ്​റ്റംസ്​ അറസ്​റ്റ്​ ചെയ്​തു

സ്വ​പ്‌​ന അ​ട​ക്ക​മു​ള്ള​വ​ര്‍ക്ക് ശിവശങ്കർ സഹായം ചെയ്‌തെന്നാണ് ക​സ്​​റ്റം​സി​െന്‍റ ക​ണ്ടെ​ത്ത​ല്‍.

കൊ​ച്ചി: ഡോ​ള​ര്‍ ക​ട​ത്തുകേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റംസ് അ​റ​സ്​​റ്റ്​ ചെ​യ്തു. സാ​മ്ബ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തിയുടെ അ​നു​മ​തി കിട്ടിയതിനു പി​ന്നാ​ലെ​യാ​ണ് കാ​ക്ക​നാ​ട് ജ​യി​ലി​ലെ​ത്തി​ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ നാ​ലാം പ്ര​തി​യാ​ണ് ശി​വ​ശ​ങ്ക​ര്‍.

സ്വ​പ്‌​ന സു​രേ​ഷ്, സ​രി​ത്ത്, യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി​ലെ അ​ക്കൗ​ണ്ട​ന്‍​റാ​യി​രു​ന്ന ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​ന്‍ ഖാ​ലി​ദ്​ മു​ഹ​മ്മ​ദ​ലി ഷൗ​ക്രി എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ്​ പ്ര​തി​ക​ള്‍. 1.90 ല​ക്ഷം ഡോ​ള​ര്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തു​ന്ന​തി​ല്‍ സ്വ​പ്‌​ന അ​ട​ക്ക​മു​ള്ള​വ​ര്‍ക്ക് ശിവശങ്കർ സഹായം ചെയ്‌തെന്നാണ് ക​സ്​​റ്റം​സി​െന്‍റ ക​ണ്ടെ​ത്ത​ല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button