KeralaLatest NewsNewsIndia

സ്വപ്നയ്ക്കും ശിവശങ്കറിനും ഇന്ന് ഒരു വയസ്സ്: മല പോലെ വന്ന് എലിയായി മാറിയ നയതന്ത്ര സ്വർണ്ണക്കടത്ത്

തി​രു​വ​ന​ന്ത​പു​രം: ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത്​. കേസിൽ ഒ​രു​വ​ര്‍​ഷം പി​ന്നി​ടു​മ്പോഴും എങ്ങുമെത്താതെ നിൽക്കുകയാണ് അന്വേഷണം. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളിലേക്ക് കൈമാറിയിട്ടും ഒ​രു ഫ​ല​വും അ​ന്വേ​ഷ​ണ​ത്തി​ലു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ ജൂ​ലൈ അ​ഞ്ചി​നാ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റിന്റെ പേ​രി​ല്‍ വ​ന്ന ന​യ​ത​ന്ത്ര ബാ​ഗേ​ജി​ല്‍​നി​ന്ന്​ 30 കി​ലോ സ്വ​ര്‍​ണം ക​സ്​​റ്റം​സ് പി​ടി​കൂ​ടി​യ​ത്.

Also Read:സ്വ​ര്‍​ണ​ക്ക​ട​ത്ത്: ഭാര്യയെ ചോദ്യം ചെയ്യുമെന്നായതോടെ സത്യങ്ങൾ വെളിപ്പെടുത്തി അർജുൻ

കേസുമായി ബന്ധപ്പെട്ട് കോ​ണ്‍​സു​ലേ​റ്റി​ലെ മു​ന്‍ പി.​ആ​ര്‍.​ഒ പി.​ആ​ര്‍. സ​രി​ത്തും ഐ .​ടി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ചെ​യ്​​തി​രു​ന്ന കോ​ണ്‍​സു​ലേ​റ്റി​ലെ മു​ന്‍ ജീ​വ​ന​ക്കാ​രി സ്വ​പ്നയും അ​റ​സ്​​റ്റി​ലാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ എം. ​ശി​വ​ശ​ങ്ക​റി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി. സ​സ്​​പെ​ന്‍​ഷ​നി​ലും വൈ​കാ​തെ അ​റ​സ്​​റ്റി​ലു​മാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓഫീസി​ന് ക​ള്ള​ക്ക​ട​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്ന ആ​ക്ഷേ​പ​ത്തെ തു​ട​ര്‍​ന്ന് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷ​ണ​ത്തി​ന്​ കേ​ര​ള​ത്തി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി.

സെ​ക്ര​ട്ടേറി​യ​റ്റി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്ക​ല്‍, ചോ​ദ്യം​ചെ​യ്യ​ലു​ക​ള്‍, തെ​ളി​വെ​ടു​പ്പ് അ​ങ്ങ​നെ അ​ന്വേ​ഷ​ണം തുടർന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍, മു​ന്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍, മു​ന്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ന്‍ എ​ന്നി​വ​രെ​യൊ​ക്കെ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ത​ല​ങ്ങും വി​ല​ങ്ങും ചോ​ദ്യം​ചെ​യ്തു. സ്വ​പ്ന സു​രേ​ഷ്, എം. ​ശി​വ​ശ​ങ്ക​ര്‍ എ​ന്നി​വ​രെ​യും ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ചെന്ന് സം​ശ​യി​ച്ച ചി​ല​രെയും അ​റ​സ്​​റ്റ്​ ചെ​യ്ത​തൊഴി​ച്ചാ​ല്‍ അ​വ​കാ​ശ​പ്പെ​ട്ട​തു​പോ​ലെ ഇതുവരെ ആരെയും അ​റ​സ്​​റ്റ്​ ചെ​യ്ത​തു​മി​ല്ല.

സ​ജീ​വ​മാ​യ അ​ന്വേ​ഷ​ണം ഇ​പ്പോ​ള്‍ മന്ദഗതിയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ക​മ്മീഷ​ന്‍ കൈ​പ്പ​റ്റി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന യു.​എ.​ഇ മു​ന്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍, അ​റ്റാ​ഷെ ഉ​ള്‍​പ്പെ​ടെ പ്ര​മു​ഖ​രെ​യൊ​ന്നും ചോ​ദ്യം​ചെ​യ്യാ​ന്‍ ഇതുവരേയ്ക്കും ക​ഴി​ഞ്ഞി​ട്ടുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button