KeralaLatest NewsNews

വൃദ്ധയെ ആക്രമിച്ച സംഭവം; പരാതി നൽകിയതിനെതിരെ വനിതാ കമ്മീഷൻ

മോശമായി പെരുമാറിയത് പരാതിക്കാരിയായ 89കാരിയുടെ ബന്ധുവിനോട്

അയൽ‌വാസിയുടെ ആക്രമണത്തിൽ പരിക്കേറ്റ് കിടപ്പിലായ വയോധികയുടെ പരാതി സംബന്ധിച്ച്‌ ചോദിക്കാന്‍ വിളിച്ചതിന് ബന്ധുവിനെ അധിക്ഷേപിച്ച്‌ വനിതാ കമ്മിഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍. ആക്രമം നേരിട്ട വൃദ്ധയുടെ ബന്ധുവിനെയാണ് ജോസഫൈൻ അധിക്ഷേപിച്ചത്. 89 വയസുള്ള ആളുടെ പരാതി എന്തിനാണ് വനിതാ കമ്മീഷന് നല്‍കുന്നതെന്ന് ജോസഫൈന്‍ ചോദിച്ചു. ഇതിന്റെ ശബ്ദ രേഖ പുറത്തുവന്നു.

പത്തനംതിട്ട കോട്ടാങ്ങല്‍ സ്വദേശിനി ലക്ഷ്മിക്കുട്ടിയാണ് പരാതിക്കാരി. മദ്യപിച്ചെത്തിയ അയല്‍വാസി ഇവരെ മർദ്ദിച്ചിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്നാണ് വനിതാ കമ്മിഷനില്‍ പരാതി നല്‍കിയത്. എന്നാൽ, പരാതി സ്വീകരിച്ച വനിതാ കമ്മീഷൻ ഹിയറിം​ഗിന് ലക്ഷ്മിക്കുട്ടി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് അറിയാൻ വിളിച്ച ബന്ധുവിനോട് ജോസഫൈൻ കയർത്ത് സംസാരിച്ചുവെന്നാണ് ആരോപണം.

Also Read: മൂത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് ഏഴു കോടി രൂപയുടെ 25 കിലോ സ്വര്‍ണം കവര്‍ന്നു

വൃദ്ധയെ ആക്രമിച്ചെങ്കില്‍ പരാതി പൊലീസ് സ്‌റ്റേഷനിലല്ലേ പറയേണ്ടത് എന്നും 89 വയസായ അമ്മയെ കൊണ്ട് വനിതാ കമ്മീഷനിലാണോ പരാതിപ്പെടുന്നതെന്നും എം.സി ജോസഫൈന്‍ ചോദിച്ചു. പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിം​ഗിന് ഹാജരാകണമെന്ന് പറഞ്ഞതായും ബന്ധു പറയുന്നു. അതേസമയം, സംഭവം വിവാദമായപ്പോള്‍ പ്രതികരിച്ച്‌ ജോസഫൈന്‍ രംഗത്തെത്തി. പരാതിക്കാരിയുടെ ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ജോസഫൈന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button