Latest NewsNewsIndia

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇസഡ് പ്ലസ് വിഐപി സുരക്ഷ

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇസഡ് പ്ലസ് വിഐപി സുരക്ഷ കേന്ദ്രസര്‍ക്കാറിന്റേതാണ് തീരുമാനം. 66കാരനായ അദ്ദേഹത്തിന് ഇനി മുതല്‍ സിആര്‍പിഎഫിന്റെ മുഴുവന്‍ സമയ സംരക്ഷണ വലയമുണ്ടാകും. യാത്രാ വേളയിലും വീട്ടിലും പ്രത്യേക സുരക്ഷയൊരുക്കും. രാജ്യസഭാ അംഗമായ രഞ്ജന്‍ ഗൊഗോയ്ക്ക് നിലവില്‍ ഡല്‍ഹി പോലീസിന്റെ സുരക്ഷയാണുള്ളത്.

Read Also : ഇന്ത്യയുടെ വാക്സിൻ ഉപയോഗിക്കാൻ പാക് സർക്കാർ അനുമതി നൽകിയതിനു പിന്നാലെ പാകിസ്ഥാന് കോവിഡ് വാക്‌സിൻ വാഗ്ദാനം ചെയ്ത് ചൈന

2019 നവംബറിലാണ് രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ചത്. തൊട്ടുപിന്നാലെ നരേന്ദ്ര മോദി സര്‍ക്കാര്‍ അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുകയായിരുന്നു. അയോധ്യ തര്‍ക്ക ഭൂമി കേസില്‍ വിധി പ്രഖ്യാപിച്ച ശേഷമാണ് ഗൊഗോയ് വിരമിച്ചത്. തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്തായിരുന്നു വിധി. 1949ല്‍ പള്ളിയില്‍ രാമവിഗ്രഹം സ്ഥാപിച്ചതും 1992ല്‍ പള്ളി പൊളിച്ചതും കുറ്റകരമായ പ്രവര്‍ത്തിയാണെന്ന് വിധി ന്യായത്തില്‍ പറഞ്ഞിരുന്നു. വിധി ഏറെ വിവാദമാകുകയും ചെയ്തു.

 

ഒട്ടേറെ വിവാദമായ കേസുകളില്‍ ഗൊഗോയ് വിധി പ്രസ്താവിച്ചിരുന്നു. ഇനി ഗൊഗോയിക്കൊപ്പം സിആര്‍പിഎഫിന്റെ 12 കമാന്റോകള്‍ എപ്പോഴുമുണ്ടാകും. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന രാജ്യത്തെ 63ാമത്തെ വ്യക്തിയാണ് രഞ്ജന്‍ ഗൊഗോയ്.

 

shortlink

Related Articles

Post Your Comments


Back to top button