Latest NewsNewsIndia

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം : പ്രതികരണവുമായി രഞ്ജന്‍ ഗൊഗോയി

ഗാന്ധിനഗർ : പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളെ കുറിച്ച് ആദ്യപ്രതികരണവുമായി മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. സമരക്കാര്‍ ഒരേസമയം സമാന്തരമായ രണ്ട് വേദികള്‍ സൃഷ്ടിക്കരുത്. സിഎഎ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ആവശ്യത്തിന് സമരം നടന്നുകഴിഞ്ഞു. എല്ലാവരും അവരവരുടെ നിലപാട് വ്യക്തമാക്കിയതിനാൽ ഇനി മതിയാക്കാം. നിങ്ങള്‍ക്ക് ഒരേസമയം കോടതിയില്‍ പോകുകയോ നിയമപോരാട്ടം നടത്തുകയോ ചെയ്യുക സാധ്യമല്ലെന്നും രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക എന്നതാണ് പൗരന്‍റെ ഏറ്റവും പ്രധാന മൗലിക കടമയെന്നും ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ നടന്ന പരിപാടിയിൽ രഞ്ജന്‍ ഗൊഗോയി പറഞ്ഞു.

Also read : ‘ആളുകൾ പാന്‍റ്സും ജാക്കറ്റും വാങ്ങുന്നുണ്ട്’ സാമ്പത്തിക മാന്ദ്യമില്ലെന്ന് തെളിവ് നിരത്തി ബിജെപി എംപി

ഭരണഘടനപരമായി നോക്കുമ്പോൾ, സുപ്രീം കോടതിയാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടത്. സിഎഎ സംബന്ധിച്ച് അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുണ്ട്. സിഎഎയെക്കുറിച്ച് എനിക്ക് കാഴ്ചപാടുണ്ട്, അതുപോലെ നിങ്ങൾക്കുമുണ്ട്. എന്‍റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ എനിക്ക് അവകാശമുണ്ട്. അഭിപ്രായം പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്കും അവകാശമുണ്ട്.എന്നാൽ പരിഹാരം ഭരണഘടനാ വഴിയിലൂടെ മാത്രമേ പാടുള്ളൂ. നിങ്ങള്‍ ജഡ്ജിമാരില്‍ വിശ്വാസം അര്‍പ്പിക്കുക. അവര്‍ ഭരണഘടന പ്രകാരം തീരുമാനമെടുക്കുമെന്ന് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button