Latest NewsNewsIndia

‘ആളുകൾ പാന്‍റ്സും ജാക്കറ്റും വാങ്ങുന്നുണ്ട്’ സാമ്പത്തിക മാന്ദ്യമില്ലെന്ന് തെളിവ് നിരത്തി ബിജെപി എംപി

ബല്ലിയ∙ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ലെന്നുള്ളതിന്റെ തെളിവാണ് ആളുകൾ പാന്‍റ്സും ജാക്കറ്റും വാങ്ങിക്കുന്നതെന്ന് ബിജെപി എംപി. സമ്പദ്‌വ്യവസ്ഥ മോശമായിരുന്നെങ്കിൽ ആളുകൾ ദോത്തിയും കുർത്തയും മാത്രമേ ധരിക്കുകയുണ്ടായിരുന്നുള്ളൂ. യുപിയിലെ ബല്ലിയയിലാണ് ഒരു പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്ന എംപിയായ വീരേന്ദ്ര സിങ് മസ്ത് പ്രതികരണം.  രാജ്യത്തിന്റെ കാർഷിക, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തമാണ്.  അതുകൊണ്ട് ലോക സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ബാധിച്ചിട്ടില്ല.

ഇന്ത്യ മെട്രോ നഗരങ്ങളുടെ മാത്രമല്ല, ഗ്രാമങ്ങളുടെ കൂടി രാജ്യമാണ്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ മെട്രോകളുടേതു മാത്രമല്ല, 6.5 ലക്ഷം ഗ്രാമങ്ങളുടേതു കൂടിയാണ്. ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്നത് കൂടുതലും ഗ്രാമീണരുടെ പണമാണെന്നാണ് മസ്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button