Latest NewsNewsIndia

ഓരോ കിലോയ്ക്കും 1000 കോടി രൂപയെന്ന് നിതിൻ ഗഡ്കരി: വെല്ലുവിളി ഏറ്റെടുത്ത് എംപി അനിൽ ഫിറോസിയ, കുറച്ചത് 15 കിലോ ഭാരം

നഷ്ടപ്പെടുന്ന ഓരോ കിലോഗ്രാമിനും ഉജ്ജയിനിന്റെ വികസനത്തിന് 1000 കോടി രൂപ

ഡൽഹി:  കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി എംപി അനിൽ ഫിറോസിയ. ഫെബ്രുവരിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തന്റെ മണ്ഡലത്തിലേക്ക് ഫണ്ട് ലഭിക്കുന്നതിന് എംപിയോട് ഭാരം കുറയ്ക്കാൻ വെല്ലുവിളിച്ചിരുന്നു.

അന്ന് 127 കിലോയോളം ഭാരമുണ്ടായിരുന്ന ഫിറോസിയയോട് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രിയായ നിതിൻ ഗഡ്കരി പറഞ്ഞത്, നഷ്ടപ്പെടുന്ന ഓരോ കിലോഗ്രാമിനും ഉജ്ജയിനിന്റെ വികസനത്തിന് 1000 കോടി രൂപ ലഭിക്കുമെന്നായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത അനിൽ ഫിറോസിയ വെറും 4 മാസത്തിനുള്ളിൽ 15 കിലോയാണ് കുറച്ചിരിക്കുന്നത്.

read also: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

നാഗ്പൂരിൽ നിന്നുള്ള ആയുർവേദ വിദഗ്ധർ നൽകിയ ഡയറ്റ് പ്ലാൻ അനുസരിച്ചാണ് തന്റെ ജീവിത ചര്യയെന്നും അതിനോടൊപ്പം ശരീരഭാരം കുറയ്ക്കാൻ 2-3 മണിക്കൂർ ശാരീരിക വ്യായാമം, സൈക്ലിംഗ്, നീന്തൽ എന്നിവയും ചെയ്യുന്നുണ്ടെന്ന് ഫിറോസിയ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button