KeralaNattuvarthaLatest NewsNews

ടൂറിസ്റ്റ് ബസിന്റെ അടിയിൽപ്പെട്ട് സ്‌കൂട്ടർ ;യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

100 മീറ്ററോളം സ്‌കൂട്ടറും വലിച്ചുകൊണ്ട് ബസ് മുന്നോട്ടുനീങ്ങി

കരുവാറ്റ : ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. പള്ളിപ്പാട് സ്വദേശി അഭിജിത്താ(19)ണ് നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടത്. ദേശീയപാതയിൽ കരുവാറ്റ ഹൈസ്‌കൂളിന് സമീപം വ്യാഴാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം.

ആലപ്പുഴയിൽ പരീക്ഷയ്‌ക്ക് പോകുകയായിരുന്നു അഭിജിത്ത്. എറണാകുളം ഭാഗത്തുനിന്ന്‌ വരുകയായിരുന്ന ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടന്നുവരുമ്പോൾ സ്കൂട്ടർ മുന്നിൽപ്പെടുകയായിരുന്നു. പെട്ടെന്ന് സ്‌കൂട്ടറിൽനിന്ന്‌ എതിർദിശയിലേക്ക് അഭിജിത്ത് ചാടി രക്ഷപ്പെട്ടു. അപ്പോഴേക്കും സ്‌കൂട്ടർ ബസിന്റെ ചക്രങ്ങൾക്കിടയിൽപ്പെട്ടിരുന്നു.

100 മീറ്ററോളം സ്‌കൂട്ടറും വലിച്ചുകൊണ്ട് ബസ് മുന്നോട്ടുനീങ്ങി. ദേശീയപാതയിലൂടെ മറ്റ് വാഹനങ്ങളൊന്നും വരാതിരുന്നതിനാൽ കൂടുതൽ അപകടമൊന്നുമുണ്ടായില്ല.

Related Articles

Post Your Comments


Back to top button