Latest NewsIndiaNews

യുവതിക്ക് 5 മാസത്തിനിടെ കോവിഡ് പോസിറ്റീവായത് 31 തവണ

എന്താ കാരണമെന്നറിയാതെ വെട്ടിലായി ഡോക്ടര്‍മാരും

ജയ്പൂര്‍: യുവതിക്ക് അഞ്ച് മാസത്തിനിടെ കോവിഡ് പോസിറ്റീവായത് 31 തവണ. രാജസ്ഥാനിലെ ഭരത്പൂരിലുള്ള യുവതിക്കാണ് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 31 തവണ കോവിഡ് സ്ഥിരീകരിച്ചത്. ഭരത് പൂരിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ആര്‍ബിഎമ്മിലാണ് യുവതിയെ ചികിത്സിക്കുന്നത്. ഇവരുടെ ആരോഗ്യ സ്ഥിതി മോശമാകുന്നത് സംബന്ധിച്ച് ആശങ്കയിലാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍. കൊറോണ വൈറസ് സ്ഥിരീകരിച്ചാല്‍ 14 ദിവസം കൊണ്ട് പൂര്‍ണമായും ഭേദമാകുമ്പോഴാണ് യുവതിയില്‍ ഇത്തരത്തിലുള്ള അവസ്ഥ പ്രകടമായത്.

Read Also : കേരളം വീണ്ടും കൊറോണ വ്യാപനത്തിലേയ്‌ക്കെന്ന് സൂചന

കോവിഡ് മാറാത്തതിനെ തുടര്‍ന്ന് യുവതി താമസിക്കുന്ന അപ്ന ഘര്‍ ആശ്രമത്തിന്റെ മാനേജ്‌മെന്റ് ഇവരുടെ ചികിത്സ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണ്. 35കാരിയായ ശാരദ എന്ന യുവതിക്കാണ് കോവിഡ് വിടാതെ പിടികൂടുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 28 നാണ് ഇവര്‍ക്ക് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ഇവര്‍ ആര്‍ബിഎം ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ രോഗിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ കണക്കിലെടുത്ത് അവര്‍ക്കൊപ്പം ഒരു പരിചാരികയേയും ആശുപത്രിയില്‍ നിയോഗിച്ചിരുന്നു. പിന്നീട് ആശ്രമത്തിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

തുടര്‍ന്ന് ഇതുവരെ 31 ടെസ്റ്റുകളാണ് യുവതിയില്‍ നടത്തിയത്. അതില്‍ എല്ലാ തവണയും കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു. യുവതിക്ക് ആയുര്‍വേദ, ഹോമിയോപ്പതി, അലോപ്പതി മരുന്നുകളും നല്‍കിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button