Latest NewsKeralaNattuvarthaNews

ബൈക്ക് മോഷ്ടിച്ച സംഭവം ; യുവാവ് അറസ്റ്റിൽ

ബൈക്ക് മോഷണം നടത്തി പിടിയിലായവരുടെ സംഘത്തിലെ അംഗമാണ് സുധീഷ്

പുല്ലാട്: മോഷ്ടിച്ച ബൈക്കുമായി കടക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് അറസ്റ്റിൽ. റാന്നി പുല്ലൂപ്രം സ്വദേശി സുധീഷിനെ (സഞ്ജു–24) ആണ് മാരാമൺ ഭാഗത്ത് കോയിപ്രം പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ടു കടന്നു കളയാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.
ശൂരനാട് സ്റ്റേഷനിൽ ബൈക്ക് മോഷണം നടത്തി പിടിയിലായവരുടെ സംഘത്തിലെ അംഗമാണ് സുധീഷ്.

അടൂർ, പന്തളം. എറണാകുളം, കോട്ടയം എന്നീ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. എസ്എച്ച്ഒ വി.ജോഷി, എസ്ഐമാരായ എം.ആർ. രാകേഷ്, എം.ടി. പ്രസാദ്, കെ.എസ്. ദീപു, സിപിഒമാരായ ബിന്ദുലാൽ ശ്രീജിത്ത്‌, പരശുറാം എന്നിവർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത സുധീഷിനെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button