Latest NewsNewsIndia

തമിഴ്‍നാട് മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കൊള്ള ; മാനേജറെ കെട്ടിയിട്ട് ഏഴ് കോടി രൂപയുടെ സ്വർണം കവർന്നു

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിൽ വൻ കവർച്ച. മുത്തൂറ്റ് ഫിനാൻസിന്റെ തമിഴ്‌നാട് കൃഷ്‌ണഗിരി ഹൊസൂർ ശാഖയിലാണ് തോക്കുചൂണ്ടി കൊളളസംഘം ഏഴുകോടി രൂപയുടെ സ്വർണം കവർന്നത്.

രാവിലെ പത്ത് മണിയ്‌ക്ക് ശാഖ തുറന്ന ഉടനെ തന്നെ അവിടേക്ക് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് കൊളള നടത്തിയത്. മാനേജറെ ഉൾപ്പടെ കെട്ടിയിട്ടായിരുന്നു കവർച്ച നടത്തിയത്. ഏഴ് കോടി രൂപയുടെ സ്വർണത്തിനൊപ്പം 96,000 രൂപയും കൊളളസംഘം കൊണ്ടുപോയി.

read also : വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വില്പന; കെഎസ്‌ഇബി‍ ജീവനക്കാരനെ കുടുക്കി പോലീസ്

അതേസമയം സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടത്തുകയാണ്. രണ്ടാഴ്‍ച മുമ്പ് മുത്തൂറ്റിന്‍റെ ഇതേശാഖയില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നു. ഇതിന്റെ അന്വേഷണം നടക്കവെയാണ് നാടിനെ നടുക്കി മറ്റൊരു കവർച്ച കൂടി നടന്നിരിക്കുന്നത്.

Related Articles

Post Your Comments


Back to top button