Latest NewsNewsIndia

ആന്ധ്രായിൽ വീണ്ടും അജ്ഞാതരോഗം റിപ്പോർട്ട് ചെയ്തു

എലുരു: ആന്ധ്രായിൽ വീണ്ടും അജ്ഞാതരോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ പുല്ലെ, കൊമിരെപള്ളി എന്നീ ഗ്രാമങ്ങളിലെ ജനങ്ങൾക്കാണ് ഇപ്പോൾ അജ്ഞാത രോഗം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആന്ധ്രായിൽ അജ്ഞാത രോഗം റിപ്പോർട്ട് ചെയ്യുന്നത്. നിന്ന നിൽപ്പിൽ ആളുകൾ കുഴഞ്ഞു വീഴുകയായിരുന്നു ഉണ്ടായത്. കുഴഞ്ഞു വീഴുന്നവരുടെ വായിൽ നിന്നും നുരയും പതയും വരുന്നു. അജ്ഞാത രോ​ഗം സംശയിച്ച് ഇതുവരെ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ ആറുപേർ രോഗമുക്തി നേടി ആശുപത്രിവിട്ടു.15 പേർ എലുരുവിലെ ആശുപത്രിയിലും ഒരാൾ സമീപത്തെ പ്രാദേശിക ആശുപത്രിയിലും ചികിത്സയിലാണ് കഴിയുന്നത്.

ആരോഗ്യ വിദഗ്ധരോട് സന്ദർശനം നടത്താനും സ്ഥിതിഗതികൾ വിലയിരുത്താനും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. കഴിഞ്ഞ ഡിസംബറിലും എലുരുവിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button