Latest NewsIndiaNews

ഒരു ലക്ഷത്തോളം ഭൂരഹിതർക്ക് പട്ടയം വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദിസ്പൂർ : അസം സർക്കാർ പുറത്തിറക്കിയ പദ്ധതിയുടെ ഭാഗമായാണ് ശിവസാഗറിലെ ഒരു ലക്ഷം ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടയം നൽകിയത്. അസം സർക്കാർ ഒരു മഹായഞ്ജം പൂർത്തിയാക്കിയ ഈ ദിവസം ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Read Also : പ്രകൃതിദുരന്തങ്ങളിൽ നിന്ന് മനുഷ്യ ജീവൻ രക്ഷിക്കാൻ കഴിയുന്ന ഡ്രോൺ നിർമ്മിച്ച് പതിനാലുകാരൻ

ഇന്ന് അസമിനെ സ്‌നേഹിക്കുന്നവർക്ക് അവരുടെ ഭൂമിയിൽ അവകാശം ലഭിച്ചിരിക്കുകയാണ്. അസം സംസ്‌കാരം നിലനിർത്തുക എന്നതാണ് എൻഡിഎ സർക്കാർ കഴിഞ്ഞ കുറേ വർഷങ്ങളായി ചെയ്തുവരുന്നത്. അസമിന്റെ ഭാഷയും സാഹിത്യവും നിലനിർത്തുന്നതിന് വേണ്ടി നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആത്മനിർഭർ ഭാരത് പദ്ധതി പൂർത്തീകരിക്കാൻ അസമിന്റെയും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ വികസനം അനിവാര്യമാണ്. അതേസമയം അസം ഇപ്പോൾ വികസനത്തിന്റെ പാതയിലാണ് നിൽക്കുന്നതെന്നും സംസ്ഥാനത്ത് സമാധാനനില വർദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button