Latest NewsUAENewsGulf

തീ കൊളുത്തി ജീവനൊടുക്കുമെന്ന് ഭീഷണി; പ്രവാസിക്ക് ജയിൽ ശിക്ഷ

ദുബായ് : ഓഫീസിനുള്ളില്‍ തീ കൊളുത്തി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നു. മാനേജരായി ജോലി ചെയ്‍തിരുന്ന 27 വയസുകാരനാണ് തനിക്ക് കിട്ടാനുള്ള പണം തൊഴിലുടമ നല്‍കിയില്ലെന്നാരോപിച്ച് ദുബൈയിലെ റെഫാ ഏരിയയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫീസിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്‌.

ദുബായ് പ്രാഥമിക കോടതിയാണ് കേസ് പരിഗണിച്ചരിക്കുന്നത്. പെട്രോളുമായി ഓഫീസിലെത്തിയ യുവാവ് തൊഴിലുടമ തരാനുള്ള കുടിശ്ശിക പണം തന്നില്ലെങ്കില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തി. പെട്രോളുമായി അവിടെ നില്‍ക്കുന്ന യുവാവിനെ കണ്ടെന്നും പണം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ പറഞ്ഞതായും 42കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button