Latest NewsKeralaNattuvarthaNews

കയർസഹകരണസംഘത്തിൽ സൂക്ഷിച്ചിരുന്ന ചകിരിക്കെട്ടിൽ തീപിടിച്ചു

84 കെട്ടോളം ചകിരിയാണു കത്തി നശിച്ചത്

ചിറയിൻകീഴ്: പെരുമാതുറയിൽ കയർ വ്യവസായ സഹകരണസംഘം വളപ്പിൽ സൂക്ഷിച്ചിരുന്ന ചകിരിക്കു തീപിടിച്ചു. ഇന്നലെ വൈകിട്ടോടെയാണു സംഭവം. 84 കെട്ടോളം ചകിരിയാണു കത്തി നശിച്ചത്. 40,000 രൂപയുടെ നാശനഷ്ടമുണ്ടായതായി സംഘം സെക്രട്ടറി പറഞ്ഞു.

സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പുതൊഴിലാളികളാണു തീ പടരുന്നത് ആദ്യം കണ്ടത്. നാട്ടുകാർ അറിയിച്ചതനുസരിച്ചു കഴക്കൂട്ടത്തു നിന്നു ഫയർ ആൻഡ് റസ്ക്യൂ ടീമെത്തി നാട്ടുകാരുടെ സഹകരണത്തോടെയാണു തീയണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടുമൂലമാണോ അഗ്നിബാധയുണ്ടായതെന്നു സംശയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button