KeralaNattuvarthaLatest NewsNews

അയൽവാസികൾ തമ്മിലുള്ള വാക്കുതർക്കം ; 6 പേർക്ക് പരിക്ക്

രണ്ടു വീടുകളിലുമായി സ്ത്രീകളടക്കം 6 പേർക്കു പരുക്കേറ്റു

കേണിച്ചിറ: അയൽവാസികൾ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ അവസാനിച്ചു. രണ്ടു വീടുകളിലുമായി സ്ത്രീകളടക്കം 6 പേർക്കു പരുക്കേറ്റു. തിരാറ്റുകുന്ന് കൊല്ലപ്പിള്ളിൽ കൃഷ്ണൻകുട്ടി (64), മകൻ ബിജീഷ് (37), ബിജീഷിന്റെ ഭാര്യ അഖില (29), കൊച്ചുപറമ്പിൽ ദിലീപ് (45), ഭാര്യ സൗമ്യ (35), ബന്ധു സോമൻ (60) എന്നിവർക്കാണു കുത്തിലും വെട്ടിലും പരുക്കേറ്റത്. വ്യാഴാഴ്ച രാത്രി 9നു ശേഷമാണു സംഭവം.

ഇതിൽ ദിലീപ്, സൗമ്യ, സോമൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിലും ബിജീഷിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ ബത്തേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ദിലീപും ബിജീഷും തമ്മിൽ ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നതായി പറയുന്നു.

ഇരുവരും തമ്മിലുള്ള കത്തിക്കുത്തിൽ രണ്ടു വീട്ടിലെയും ആളുകൾ തടസ്സം പിടിക്കുന്നതിനിടെയാണ് ബാക്കിയുള്ളവർക്കും പരുക്കേറ്റത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button