KeralaLatest NewsNews

തിരുവനന്തപുരത്തിന് പുറമെ തൃശൂരിലും ശക്തമായ മത്സരത്തിന് തയ്യാറെടുത്ത് ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച അത്ര നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല

തൃശൂര്‍ : തിരുവനന്തപുരത്തിന് പുറമെ തൃശൂരിലും ശക്തമായ മത്സരത്തിന് തയ്യാറെടുത്തിരിയ്ക്കുകയാണ് ബിജെപി. തൃശൂരില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച അത്ര നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമായും തൃശൂര്‍, മണലൂര്‍, കുന്നംകുളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ തുടങ്ങിയ മണ്ഡലങ്ങളാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല എന്ന് നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രാഥമിക പട്ടിക പലയിടത്തും തയാറായി കഴിഞ്ഞു. ബിഡിജെഎസിന് കഴിഞ്ഞ തവണ നല്‍കിയ സീറ്റുകളില്‍ ചിലത് തിരിച്ചെടുത്താണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ബിഡിജെഎസിന് കഴിഞ്ഞ തവണ അഞ്ച് സീറ്റുകളാണ് നല്‍കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button