KeralaLatest NewsNews

വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് പിടികൂടിയത് 68 കോടി രൂപയുടെ ഹെറോയിൻ

ന്യൂഡൽഹി: വിമാനത്താവളത്തിൽ 51 ഓളം പൗച്ചുകളിലായി കൊണ്ടുവന്ന 68 കോടി രൂപയുടെ ഹെറോയിൻ പിടികൂടി. 9.8 കിലോ ഹെറോയിനാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉഗാണ്ട സ്വദേശികളെയും കസ്റ്റഡിയിലെടുത്തു.

Read Also : ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധ:പതിച്ചിരിക്കുന്നു : ഷിബു ബേബി ജോൺ

സെൻട്രൽ ഉഗാണ്ടയിലെ എന്റബേബേയിൽ നിന്നും വന്നവരാണ് ഇവർ. ഫ്‌ളൈറ്റ് നമ്പർ ക്യു ആർ 578 ൽ ദോഹ വഴിയാണ് ഇവർ എത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഹെറോയിൻ കണ്ടെടുത്തത്. ബാഗുകളിലായിരുന്നു പൗഡർ രൂപത്തിലുളള ഹെറോയിൻ സൂക്ഷിച്ചിരുന്നത്. വാണിജ്യ ഉപയോഗത്തിനായുളള ഹെറോയിനാണ് പിടികൂടിയതെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Post Your Comments


Back to top button