Latest NewsNewsIndia

കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുടെ പേരില്‍ ജനുവരി 26ന് ഇന്ത്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പാകിസ്ഥാനില്‍ നിന്നും ശ്രമം

രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുടെ പേരില്‍ ജനുവരി 26ന് ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പാകിസ്ഥാനില്‍ നിന്നും ശ്രമമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് . പാക്കിസ്ഥാന്‍ നിയന്ത്രിത ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ ഇതിനായുള്ള പ്രചരണങ്ങള്‍ നടത്തുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടത്തിയ 308 പാക് നിയന്ത്രിത ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കുന്നു. ജനുവരി 13നും 18നും ഇടയില്‍ പാക്കിസ്ഥാനില്‍നിന്ന് നിര്‍മ്മിച്ച അക്കൗണ്ടുകളാണ് ട്രാക്ടര്‍ റാലിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പ്രചരണം നടത്തുന്നതന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍ ജനുവരി 26ന് നടക്കുന്ന ട്രാക്ടര്‍ റാലിയില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു.

Read Also : റിയാദിനെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം, ആക്രമിച്ചത് ഹൂതികളല്ല പുതിയ സംഘം : സൗദി ഞെട്ടലില്‍

ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് അനിശ്ചിതത്വവും നിലനിന്നിരുന്നു. കര്‍ഷക സംഘടനാ പ്രതിനിധികളും ഡല്‍ഹി പൊലീസും തമ്മില്‍ പലവട്ടം നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഡല്‍ഹി പൊലീസ് കര്‍ശന വ്യവസ്ഥകളോടെ ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാമെന്നും എന്നാല്‍ റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാക്കരുതെന്നും ഡല്‍ഹി പൊലീസ് നിര്‍ദ്ദേശിച്ചു്. രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടര്‍ റാലി നടത്താന്‍ പാടുള്ളൂവെന്നും നിര്‍ദ്ദേശമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button