COVID 19KeralaNattuvarthaLatest NewsNews

കൊല്ലത്ത് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചത് 4551 പേർ

ഇന്നലെ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചത് 898 പേർ

കൊല്ലം: ആറാം ദിനമായ ഇന്നലെ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചത് 898 പേർ. ഇതുവരെ ജില്ലയിൽ 4551 പേരോളം കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചു. മെഡിക്കൽ കോളജിലെ 2 കേന്ദ്രങ്ങൾ അടക്കം 10 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഇന്നലെ ജില്ലയിലുണ്ടായിരുന്നത്. നാളെ മുതൽ ജില്ലയിൽ പ്രവർത്തിക്കുക 14 കേന്ദ്രങ്ങൾ.

എല്ലാ കേന്ദ്രങ്ങളിലും പ്രതിദിനം 100 പേർക്ക് വീതമാണ് കുത്തിവയ്പ്. കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നതോടെ വാക്സിനേഷൻ വേഗത്തിലാക്കാമെന്നാണ് പ്രതീക്ഷ. അടുത്തയാഴ്ച മുതൽ വാക്സിനേഷൻ കൂടുതൽ ദിവസങ്ങളിലേക്കും വ്യാപിപ്പിക്കും. ജില്ലയിൽ ഫെബ്രുവരി 11 ന് മുൻപ് വാക്സിനേഷന്റെ ആദ്യ ഘട്ടം പൂർത്തിയാക്കണമെന്നാണ് നിർദേശം.

Related Articles

Post Your Comments


Back to top button