KeralaNattuvarthaLatest NewsNews

പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നാടൻതോക്കുകൾ പിടികൂടി

പ്രതികളെ പിടികൂടാനായിട്ടില്ല

പെരിങ്ങോം : വീട്ടിൽ ഒളിപ്പിച്ച് വെച്ചിരുന്ന രണ്ട്‌ നാടൻതോക്കുകൾ പിടികൂടി. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഭവങ്ങൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് തോക്കുകൾ പിടിച്ചെടുത്തത്.

ചൂരൽ ഒയോളത്തെ എം.പ്രശാന്തിന്റെ വീടിനോട് ചേർന്ന പശുത്തൊഴുത്തിൽനിന്നും പെരിങ്ങോം കൊരങ്ങാട്ടെ ജോമി ജോയിയുടെ വീട്ടിൽനിന്നുമാണ് ഒളിപ്പിച്ചുവെച്ചനിലയിൽ ലൈസൻസില്ലാത്ത നാടൻതോക്കുകൾ പിടിച്ചെടുത്തത്. പ്രതികളെ പിടികൂടാനായിട്ടില്ല.

തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ.രത്നകുമാറിന്റെ നിർദേശപ്രകാരം പെരിങ്ങോം ഇൻസ്പെക്ടർ ഓഫ് പോലീസ് എം.ഇ.രാജഗോപാൽ, എസ്.ഐ.മാരായ കെ.ജി.രാജു, ബാലകൃഷ്ണൻ, പ്രത്യേക അന്വേഷണസംഘത്തിലെ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് കക്കറ, ടി.കെ.ഗിരീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button