KeralaNattuvarthaLatest NewsNews

തീപിടിത്തം ; പച്ചക്കറിക്കട കത്തിനശിച്ച നിലയിൽ

ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി ഉടമ

പത്തനംതിട്ട: പച്ചക്കറി വ്യാപാര സ്ഥാപനത്തിൽ തീപിടിത്തമുണ്ടായി. പഴയ ബസ്‌ സ്റ്റാൻഡിനോടു ചേർന്നുള്ള കെട്ടിടത്തിൽ ആർ.ജയറാമിന്റെ ഉടമസ്ഥതയിലുള്ള എംവി വെജിറ്റബിൾ ഷോപ്പാണ് കത്തിനശിച്ചത്. വ്യാപാരികളും മറ്റുള്ളവരും സ്ഥലത്ത് എത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് അഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തീ പൂർണമായും അണച്ചത്.

ശനി, ഞായർ ദിവസങ്ങളിൽ പച്ചക്കറി ലോഡ് എത്താത്തതിനാൽ ഈ ദിവസങ്ങളിലേക്കുള്ള പച്ചക്കറി സ്റ്റോക്ക് ചെയ്തിരുന്നു. അതിനാൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. സമീപത്തെ കടകൾക്കും നാശനഷ്ടം ഉണ്ടായതായി പറയുന്നു. തീ പിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം നടത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

Related Articles

Post Your Comments


Back to top button